കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകനെഎന്‍ഐഎ അറസ്റ്റ് ചെയ്തു

ശ്രീനഗർ: കശ്മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടുസര്‍ക്കിള്‍സ് നെറ്റ് എഡിറ്ററുമായ ഇര്‍ഫാന്‍ മെഹ്‌രാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ വച്ചായിരുന്നു അറസ്റ്റ്.

ശ്രീനഗര്‍ ആസ്ഥാനമായുള്ള മനുഷ്യവകാശ സംഘടനയായ ജമ്മുകാശ്മീര്‍ കോയലീഷന്‍ ഓഫ് സിവില്‍ സൊസൈറ്റി മുഖേന ഭീകരര്‍ക്ക് പണമെത്തിച്ചതെന്ന് ആരോപിച്ചാണ് അറസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ 2021ല്‍ യു.പി.എ. ചുമത്തപ്പെട്ട് അറസ്റ്റിലായ ഖുറാം പര്‍വേസിന് മെഹ്‌രാജുമായി ബന്ധമുണ്ടെന്നും ഏജന്‍സി പറയുന്നു. ഇദ്ദേഹത്തെ ഡല്‍ഹിയിലേക്കാണ് കൊണ്ടുപോയതെന്ന് കുടുംബം പ്രതികരിച്ചു.

മനുഷ്യവകാശ സംരക്ഷണത്തിന്റെ മറവില്‍ താഴ്‌വരയില്‍ വിഘടനവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് പണം മെഹ്‌രാജ് എത്തിച്ചെന്നും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

Top