ഭക്ഷണം കഴിച്ച പൈസ ചോദിച്ചത് പകയായി;  ബേക്കറിയില്‍ കത്തിയുമായി എത്തി ഭീഷണി,  യുവാവ് അറസ്റ്റിൽ

പാലാ: ടൗണിലെ ബേക്കറിയില്‍ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല ജോജോ ജോര്‍ജി (27)നെയാണ്  അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വൈകിട്ട് പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെത്തി  കത്തിയെടുത്ത് വീശി കടയിലെ ജീവനക്കാരെയും, കടയുടമയെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം ഈ ബേക്കറിയില്‍ നിന്നും ജോജോ സാധനങ്ങള്‍ വാങ്ങിയതിന്റെ പണം കടയുടമ ചോദിച്ചതിലുള്ള വിരോധത്തിലാണ്  ഇയാള്‍ കത്തിയുമായെത്തി ബേക്കറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഉടമയുടെ പരാതിയെത്തുടര്‍ന്നു പാലാ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ജോജോ ജോര്‍ജ് പാലാ സ്‌റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Top