സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നു  പറഞ്ഞ് വാഹനത്തിൽക്കയറ്റി കൊണ്ടുപോയി പീഡനശ്രമം: 48കാരൻ റിമാന്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരൻ റിമാന്റിൽ. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെയാണ്  പോക്സോ കോടതി റിമാന്റ് ചെയ്തത്.

സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തിൽക്കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ   പോലീസിൽ പരാതി നൽകുകയായിരുന്നു.

Top