ഇന്ത്യയിലെ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ മുന്നിലെത്തി റിലയൻസ് ഇന്റർസ്ട്രീസ് തലവൻ മുകേഷ് അംബാനി.

ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹത്തിന്റെ ആസ്തി 82 ബില്യൺ ഡോളറാണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടവും മുകേഷ് അംബാനി നിലനിർത്തി. 82 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.

നേരത്തെ രാജ്യത്തെ ഏറ്റവും സമ്പന്നെന്ന അദാനി എത്തിയപ്പോഴും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തന്നെയായിരുന്നു ഏറ്റവും മൂല്യമുള്ള കമ്പനിക്കുള്ള ഒന്നാം സ്ഥാനം. ലോകത്തെ സമ്പന്നന്മാര്‍ക്കെല്ലാം തന്നെ പോയ വര്‍ഷം വലിയ രീതിയിലാണ് സ്വത്തില്‍ കുറവ് വന്നത്. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും, ഇലോണ്‍ മസ്കിന് 48 ബില്യണ്‍ ഡോളറും സമ്പത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഗൗതം അദാനി 23 -ാമത് സ്ഥാനത്താനുള്ളത്. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും . 23-ാം സ്ഥാനത്തേക്കാണ് ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത്

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന കിരീടവും അദാനിക്ക് നഷ്ടമായി. ചൈനയുടെ സോങ് ഷാൻഷനാണ് അദാനിയെ മറികടന്നത്.

Top