പരീക്ഷയ്ക്കെത്തിയ പത്താം ക്ലാസ്  വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ശുചിമുറിയില്‍  വിഷംകഴിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: അണക്കരയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിനിയെ സ്‌കൂള്‍ ശുചിമുറിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തി.

പരീക്ഷയ്ക്കായി ബുധനാഴ്ച സ്‌കൂളിലെത്തിയ കുട്ടി ഹാള്‍ ടിക്കറ്റ് വാങ്ങിയശേഷം ശുചിമുറിയിലെത്തി െകെയില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹപാഠികള്‍ അധ്യാപകരെ വിവരമറിയിച്ചു. തുടര്‍ന്ന് പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top