പത്തനംതിട്ട റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: റാന്നി പുതുശേരി മല സ്വദേശിയായ 75കാരൻ അറസ്റ്റിൽ 

റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വയോധികനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായർ (75) ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പകൽ 11.45 ന് പുതുശ്ശേരി കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന കുളത്തൂർ സ്റ്റോർസ് എന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി, കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയശേഷം ദേഹത്ത് കടന്നുപിടിക്കുകയും  ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ സെൽ എസ് ഐ ഷേർലി, കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയതിനെ തുടർന്ന് റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ കേസ് രജിസ്റ്റർ ചെയ്തു. കൗൺസിലിംഗ് അടക്കമുള്ള സേവനങ്ങൾ കുട്ടിക്ക് ലഭ്യമാക്കുന്നതിന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പോലീസ് കത്ത് നൽകി.

പിന്നീട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും പിടികൂടി. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, സുമിൽ, ഷിൻ്റോ, രെഞ്ചു, ആൽവിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top