അരിക്കൊമ്പനെ തളയ്ക്കാൻ രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും.

കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹർജി പരിഗണിക്കുന്ന 29ലെ  തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടിയുണ്ടാകൂ. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും.

Top