റാഞ്ചി: ജാര്‍ഖണ്ഡില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന് മുന്നില്‍ തകര്‍ന്നുവീണ് പൈലറ്റിനും വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്ക്.
ധര്‍ബാദിലെ ബിര്‍സ മുണ്ട പാര്‍ക്കിന് സമീപത്ത് വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. പട്‌ന സ്വദേശിയായ കുഷ്‌സിങ് എന്ന പതിനാലുകാരന്‍ ബന്ധു വീട്ടിലെത്തിയപ്പോള്‍ ബന്ധു ഗ്ലൈഡര്‍ യാത്രയ്ക്കായി കൂട്ടിക്കൊണ്ടു വരികയായിരുന്നു.
രണ്ടു പേര്‍ക്ക് മാത്രമേ ഇതില്‍ യാത്ര ചെയ്യാനാകുമായിരുന്നുള്ളൂ.െപെലറ്റും കുട്ടിയും മാത്രമേ ഗ്ലൈഡറിലുണ്ടായിരുന്നുള്ളൂ. എയര്‍സ്ട്രിപ്പില്‍നിന്നും ഉയര്‍ന്ന ഗ്ലൈഡര്‍ നിയന്ത്രണംവിട്ട് 500 മീറ്റര്‍ അകലെയുള്ള വീട്ടിലെ തൂണില്‍ ഇടിച്ചു കോക്പീറ്റ് തകര്‍ന്നു വീഴുകയായിരുന്നു.
വീട്ടിലുള്ളവര്‍ക്ക് അപകടത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.