ഭാര്യയില്‍നിന്ന് എനിക്ക് ഒരുപാട് ഇന്‍സ്പിരേഷന്‍ കിട്ടിയിട്ടുണ്ട്; എന്തു കണ്‍ഫ്യൂഷന്‍ വന്നാലും ആദ്യം വിളിക്കുന്നത് അവളെയാണ്, മിന്നല്‍ മുരളി ആദ്യം ചെയ്യാന്‍ പറഞ്ഞതും ഭാര്യയാണ് – ബേസില്‍ ജോസഫ്

ഭാര്യ എലിസബത്ത് ലൈഫിലേക്ക് വന്നതിനുശേഷമാണ് തനിക്ക് അടുക്കും ചിട്ടയുമുണ്ടായതെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

ഞാന്‍ ആദ്യം മറ്റൊരു സിനിമയായിരുന്നു ചെയ്യാനിരുന്നത്. എന്നാല്‍, മിന്നല്‍ മുരളി ആദ്യം ചെയ്യെന്നു പറഞ്ഞത് അവളായിരുന്നു. ഭാര്യയില്‍നിന്ന് എനിക്ക് ഒരുപാട് ഇന്‍സ്പിരേഷന്‍ കിട്ടിയിട്ടുണ്ട്. അവള്‍ ജീവിതത്തില്‍ വന്നതിനുശേഷം എനിക്ക് കുറേ അടുക്കും ചിട്ടയും വന്നു. അവള്‍ക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈഫില്‍ ഇങ്ങനെയൊക്കെ പോകണം. ഇതൊക്കെ ചെയ്യണമെന്നൊരു വ്യക്തമായ കാഴ്ചപ്പാടുണ്ട്. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് ഓടാന്‍ പോകും. ഇടയ്ക്ക് ഹാഫ് മാരത്തണ്‍ ഓടും. 21 കിലോ മീറ്ററൊക്കെ ഓടും. കൃത്യമായി വര്‍ക്കൗട്ട് ചെയ്യും. ഞാന്‍ എട്ടു മണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ വാട്ട്‌സ് ആപ്പില്‍ 21 കെ, 15 കെ എന്നൊക്കെ കാണാം.

അതു കാണുമ്പോള്‍ ഞാനും എഴുന്നേറ്റ് പോകും. അതുപോലെ ഒത്തിരി ഇന്‍സ്പിരേഷന്‍ എനിക്ക് കിട്ടി. ഫിറ്റ്‌നെസ് ലെവലിലേക്ക് ആയാലും ക്യാരക്ടര്‍ ആയാലും ഞാന്‍ തെറ്റിയാലും അവള്‍ തെറ്റില്ലെന്ന വിശ്വാസമുണ്ട്.

അതുകൊണ്ട് എന്തു തെറ്റു വന്നാലും കണ്‍ഫ്യൂഷന്‍ വന്നാലും ആദ്യം വിളിക്കുന്നത് ഭാര്യയെയാണെന്ന് ബേസില്‍ പറയുന്നു.

Top