മെസിയുടെ ജീവചരിത്രം എഴുതാൻ ചോദ്യം;  ഞാനെഴുതില്ല, നെയ്മർ ഫാനെന്ന് കുട്ടി, താനൊരു നെയ്മർ ഫാനാണെന്നും മെസി പോരെന്നും മറ്റൊരു കുട്ടി;  പരീക്ഷാപേപ്പറുകൾ വൈറൽ

മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാകില്ലെന്നും വിദ്യാർത്ഥി. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.

നിലമ്പൂർ തണ്ണിക്കടവ് എ.യു.പി സ്‌കൂളിലെ 4ാം ക്ലാസ്സിലെ ഷാനിദ് കെയാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജേഷ് സി വള്ളിക്കോട് എന്ന അധ്യാപകനാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നൽകിയത്.

നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാനാകില്ലെന്നും പേപ്പറിൽ എഴുതി വയ്ക്കുകയായിരുന്നു. അതേസമയം, ഈ ചോദ്യത്തിന് മറ്റൊരു കുട്ടിയായ ഫാത്തിമയും രസകരമായ  മറുപടിയാണ് നൽകിയിട്ടുള്ളത്.

മെസിയുടെ ജീവചരിത്രത്തിന് ഹിന്റുകൾ നൽകിയ ചോദ്യത്തിന് മെസിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ,  ഉത്തരത്തിന്റെ അവസാന ഭാ​ഗത്ത് താനൊരു നെയ്മർ ഫാനാണെന്നും മെസി പോരെന്നും ഫാത്തിമയും കുറിച്ചിട്ടുണ്ട്. ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്.

Top