കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികളില്‍ ഏപ്രില്‍ 10നും 11നും മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര നിര്‍ദ്ദേശം.

എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ഇതില്‍ പങ്കെടുക്കും. ഇതടക്കമുള്ള പുതുക്കിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐ.സി.എം.ആറും സംയുക്തമായി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ എത്തുന്നവരും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം, ശ്വാസകോശ അസുഖങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്, നിലവില്‍ ആശങ്കയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും കത്തില്‍ ആവശ്യപ്പെട്ടു.

Top