ഏപ്രില്‍ മൂന്നിന് ഇടുക്കി ജില്ലയിൽ  എല്‍.ഡി.എഫ്. ഹർത്താൽ

ചെറുതോണി: ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ്.  ജനവഞ്ചനയ്ക്കുമെതിരെ ഏപ്രില്‍ മൂന്നിന് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ഘടക കക്ഷി നേതാക്കള്‍ സംയുക്തമായി അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഭൂനിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാരിക്കാന്‍ യു.ഡി.എഫ് നടത്തിയ ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും, ഈ നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പരിസ്ഥിതിവാദിയായ വി.ഡി സതീശന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫ് ഭരണകാലത്ത് ബഫര്‍സോണ്‍ 12 കിലോമീറ്റര്‍ ആക്കണമെന്ന് വി.ഡി വി.ഡി സതീശനും ടി.എന്‍ പ്രതാപനും എ.ഷംസുദീനും നേതൃത്വം നല്‍കിയ നിയമസഭാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ ഏലമല പ്രദേശത്തെ കുറിച്ചും ഹരിത എം.എല്‍എമാര്‍ എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരേനിലപാടായിരുന്നു. സി.എച്ച്.ആര്‍ വനമാണെന്നു നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സി.എച്ച്.ആര്‍ പൂര്‍ണമായും റവന്യൂ ഭൂമിയാണെന്ന നിലപാടാണ് എല്‍.ഡി.എഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിയും വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവു എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പലഘട്ടത്തിലും പറഞ്ഞിട്ടുളളത്. നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭയെ സ്തംഭിപ്പിച്ച് ഭൂനിയമഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ സ്പീക്കറുടെ ഓഫീസിനെപോലും ആക്രമിച്ച യു.ഡി.എഫിന്റെ ജനവഞ്ചനഹര്‍ത്താലിലൂടെ തുറന്നുകാട്ടും. നിയമസഭയില്‍ ബില്ലവതരണം നടന്നില്ലെങ്കിലും ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍.

ഇനിയും കര്‍ഷകരുടെ ആവശ്യം നീട്ടികൊണ്ടു പോകരുത്. കൃഷിയോടൊപ്പം അനുബന്ധ തൊഴില്‍ കൂടി ചെയ്തുമാത്രമേ ഇടുക്കിയില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂ. അതിന് വാണീജ്യ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. 1964 ലെയും 1993 ലെയും ഭൂനിയമം ഭേദഗതിചെയ്യാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാവില്ല. സര്‍ക്കാര്‍ അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കി നിയമഭേദഗതി നടപ്പാക്കണമെന്നും ഹര്‍ത്താലിലൂടെ ആവശ്യപ്പെടുകയാണ്.

ഹര്‍ത്താലിനോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എല്‍.ഡി.എഫ് നേതാക്കളായ കെ.കെ ശിവരാമന്‍, സി.വി വര്‍ഗീസ് കെ. സലീംകുമാര്‍, ജോസ് പാലത്തിനാല്‍, അഡ്വ.കെ.ടി മൈക്കിള്‍, സി.എം അസീസ് റോയി, സിബി മൂലേപറമ്പില്‍, പോള്‍സണ്‍ കെ.എന്‍ മാത്യു. ജോണി ചെരുവുപറമ്പില്‍, എം.എ ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Top