
മാരാരിക്കുളം: കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ കുഞ്ഞാറുവെളി ശശി (54) യാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചേയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളുടെ വിവാഹത്തിന് ശശി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മൂന്ന് മാസത്തോളമായി വായ്പ തിരിച്ചടക്കുന്നില്ല. തൊഴിലില്ലാത്തതാണ് പ്രശ്‌നം. വെളളിയാഴ്ച ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എത്തി ശശിയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു.
ഇതേ തുടര്‍ന്നാണ് രാത്രി ശശി തൂങ്ങി മരിച്ചത്. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഭാര്യ: മോളി. മക്കള്‍:അഞ്ജലി,ആര്യ. മരുമക്കള്‍: അഖില്‍,അജിത്ത്.