നാദാപുരത്ത് എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ടു പേർ  പിടിയിൽ

നാദാപുരം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

കൊറിയർ സർവീസ് ജീവനക്കാരനായ ഏറാമല സ്വദേശി ഉഷസ്സിൽ റാനിഷ്(31), യുഎസ്എ ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരൻ എടച്ചേരി ഒതയോത്ത് പൊയിൽ അഭിൻ(39) എന്നിവരെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച്ച രാത്രി ഒമ്പതരയ്ക്ക് മുയിപ്ര കെഎസ്ഇബി ഓഫീസ് പരിസരത്ത് നിന്ന്  നാല് ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലാകുകയായിരുന്നു.

വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമാണ് ഇതു  കൊണ്ടുവന്നതെന്ന് യുവാക്കൾ പറഞ്ഞു.

15 പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ എടച്ചേരി എസ്ഐ ആർകെ ആൻഫി റസൽ, വടകര നർകോട്ടിക് സെൽ ഡിവൈഎസ്പി കെഎസ് ഷാജിയുടെ സ്ക്വാഡ് അംഗങ്ങളായ കെപി അനിൽകുമാർ, വിസി ബിനീഷ്, വിവി ഷാജി, എഎസ്ഐ സുനിൽദാസ്, എസ്സിപിഒ വിപി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ് ചെയ്തത്.

Top