ജോലിക്കായി സൗദിയില്‍ എത്തിയ ദിവസം തന്നെ യുവാവ് മുറിയില്‍ തൂങ്ങി മരിച്ചു

സൗദി: ജോലിക്കായി സൗദിയില്‍ എത്തിയ ദിവസം തന്നെ മുറിയില്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ബബ്‌ലു ഗംഗാറാമിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ജിദ്ദ വിമാനത്താവളം വഴി ലഖ്‌നൗവില്‍ എത്തിച്ച ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി നാട്ടുകാരനായ ഒരാളുടെ പേരില്‍ കുടുംബാംഗങ്ങള്‍ സമ്മതപത്രം നല്‍കിയെങ്കിലും ഇയാള്‍ പിന്മാറി. പിന്നീട് ഇദ്ദേഹത്തെ സൗദിയിലേക്ക് അയച്ച ട്രാവല്‍ ഏജന്‍സി ഉടമ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥനയില്‍ പ്രതിഭ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനറും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗവുമായ അനില്‍ രാമചന്ദ്രന്റെ പേരില്‍ ബന്ധുക്കള്‍ വീണ്ടും സമ്മതപത്രം അയയ്ക്കുകയായിരുന്നു. തന്റെ കീഴില്‍ ജോലിക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കില്ലെന്നായിരുന്നു സ്‌പോണ്‍സര്‍ അറിയിച്ചത്. പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ വഹിക്കുകയായിരുന്നു.

Top