ലൈംഗിക ജീവിതം ഊഷ്മളമാക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ…

ലൈംഗികതയെക്കുറിച്ച് എന്തു സംശങ്ങള്‍ ഉണ്ടെങ്കിലും തുറന്നു ചോദിക്കാനും സംസാരിക്കാനും മടിക്കുന്നവരാണ് ഭൂരിഭാഗവും. പല വഴിക്ക് ചിന്തിച്ച് തെറ്റായ സന്ദേശങ്ങളിലും വിവരങ്ങളിലും ചെന്നെത്തുകയും ചെയ്യും.

സ്ത്രീയുടെയും പുരുഷന്റെയും ൈലംഗികാവയങ്ങളുടെ വലിപ്പം ഏറെപേരിലും കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നയൊന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ ഗതിയില്‍ അയഞ്ഞ അവസ്ഥയില്‍ പുരുഷ ലിംഗത്തിന് 7.25 സെ. മീറ്റര്‍ മുതല്‍ 11.5 സെ.മീറ്റര്‍ വരെ നീളവും ഉത്തേജിതാവസ്ഥയില്‍ 3.5 സെ.മീറ്റര്‍ മുതല്‍ നീളവര്‍ധനയുമുണ്ടാകും. യോനീ നാളത്തിന്റെ നീളം 10 സെ.മീറ്ററാണ്. എന്നാല്‍, ഉദ്ദരിക്കുമ്പോള്‍ ലിംഗത്തിന് 5 സെ.മീറ്റര്‍ (2 ഇഞ്ച്) ഉണ്ടായാലും െലെംഗിക ജീവിതം സുഗമമാകും.

ശരീരഘടന അനുസരിച്ച് പുരുഷ ലിംഗം ഏറ്റവും വലിപ്പത്തിലെത്തുന്നത് സ്ഖലനത്തിന് തൊട്ടുമുന്നാണ്. യോനീഭാഗത്തെ ആദ്യ രണ്ട് ഇഞ്ച് മാത്രമേ സ്പര്‍ശനശേഷിയുള്ളൂ. ഈ സ്പര്‍ശനശേഷിക്ക് പുരുഷാവയവത്തിന് രണ്ട് ഇഞ്ച് നീളം മതി. ലിംഗത്തിന് എത്ര വലിപ്പമുണ്ടെങ്കിലും യോനിക്ക് അതുള്‍ക്കൊള്ളാനാകും. ലിംഗത്തിന് എത്ര വളവുണ്ടെങ്കിലും സാധാരണ രീതിയിലുള്ള വളവൊന്നും ലൈംഗികശേഷിയെ ബാധിക്കില്ല.

സ്വഭാവികമായ, ക്രമാനുഗതമായ ഒരു പ്രക്രിയയായി കണ്ടില്ലെങ്കില്‍ ലൈംഗിക ബന്ധങ്ങളില്‍ താളപ്പിഴകളുണ്ടാകും. ആദ്യം വേണ്ടത് ആഗ്രഹമാണ്. ഇതിനായി മാനസിക നിലയും സാഹചര്യങ്ങളും സ്‌നേഹവും ഊഷ്മളതയുമൊക്കെ പ്രധാനമാണ്. രണ്ടാമതായി വേണ്ടത് ഉദ്ധാരണമാണ്.

ശാരീരികാരോഗ്യം ഇതില്‍ പ്രധാനമാണ്. മൂന്നാമത്തേത് രതിമൂര്‍ച്ഛയാണ്. ഇതില്‍ ഫോര്‍ പ്ലേ മുതലുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. തൃപതിയും ശാന്തതയുമാണ് നാലാമതായി വേണ്ടത്. ഈ നാലു ഘട്ടങ്ങള്‍ ലഭിച്ചാലെ രതിക്ക് വേണ്ടത്ര ഗുണങ്ങളുണ്ടാകൂ.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ശീരഘസ്ഖലനം കാണപ്പെടാറുണ്ട്. ആദ്യം മാനസീകമായ നിയന്ത്രണമാണ് വേണ്ടത്. പെട്ടെന്നുള്ള സ്ഖലനം ഒഴിവാക്കാന്‍ ചില വഴികളുമുണ്ട്. സ്ഖലനത്തിന് മുമ്പ് ശുക്ലം പുറത്തേക്ക് വരാതെ ചലനങ്ങള്‍ നിയന്ത്രിച്ച് ഒതുക്കുന്നതാണ് കൂടുതലും സ്വീകരിക്കാവുന്നത്. ഇക്കാര്യത്തിൽ പങ്കാളിയുടെ സഹകരണവുമുണ്ടാകണം.

ബി.പി. പോലുള്ളവയും ഇതിനു കാരണമാകും. വീണ്ടും പ്രശ്‌നം തുടര്‍ന്നാല്‍ കാരണങ്ങള്‍ കണ്ടെത്തണം. ഒരു സൈക്കോളജിസ്റ്റിന്റെ ചികിത്സ തേടുന്നതും നല്ലതാണ്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ മരുന്നുകളുടെ പിന്നാലെ പോകാവൂ.

സ്ത്രീയും പുരുഷനും പുരുഷനും സ്വയംഭോഗം ചെയ്യുന്നത് സ്വഭാവികമായ ഒന്നായാണ് വൈദ്യസമൂഹവും പറയുന്നത്. എന്നാല്‍, ഒരു ദിവസം തന്നെ പല തവണ ഇതു ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

വ്യക്തിത്വ വൈകല്യമോ, ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയൊക്കെയോ ആകാമിത്. അമിത സ്വയംഭോഗം, കുറ്റബോധം, ശരീരക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകളിലേക്ക് ഇതു എത്തിച്ചേരാം. പുരുഷന്മാര്‍ ഒരു ദിവസം പല തവണ ചെയ്യുമ്പോള്‍ വൃഷ്ണങ്ങള്‍ക്ക് അമിതജോലി മൂലമുണ്ടാകാം.

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധമാകാമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍, ലൈംഗിക ശുചിത്വം പാലിക്കണമെന്ന് മാത്രം. ഈ സമയത്തെ ലൈംഗിക ബന്ധം അണുബാധയ്ക്ക് കാരണമായേക്കാമെന്നതിനാല്‍ ഉറകള്‍ ഉപയോഗിച്ചുള്ള ബന്ധമാണ് സുരക്ഷിതം.

Top