അടിപിടിക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് പറിച്ചെടുത്തു, വായില്‍ കല്ല് കുത്തിനിറച്ച് കവിളില്‍ ആഞ്ഞടിച്ചു, അടിവസ്ത്രമഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

ചെന്നൈ: അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് കട്ടിങ് പ്ലെയര്‍ കൊണ്ട് പോലീസ് പിഴുത് മാറ്റിയെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.

അറസ്റ്റ് ചെയ്ത 10 പേരുടെ പല്ല് പിഴുതി മാറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. തിരുനെല്‍വേലി അംബാസമുദ്രം എ.എസി. ബല്‍ബീര്‍ സിംഗിനെതിരെയാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു ഒമ്പതുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓരോ പ്രതിയെയും ഉദ്യോഗസ്ഥന്‍ ക്യാബിനില്‍ വിളിച്ച് പല്ല് പിഴുതെടുത്തെന്നാണ് ആരോപണം. ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് പ്രതികളുടെ കൈകള്‍ പിടിച്ചുവച്ചെന്നും ബല്‍ബീര്‍ സിംഗ് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പല്ല് പിഴുതു മാറ്റിയെന്നും വായ്ക്കുള്ളില്‍ കല്ലുകള്‍ കുത്തി നിറയ്ക്കുകയും കവിളത്ത് ആഞ്ഞടിച്ചു.

അടി വസ്ത്രം അഴിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും പുറത്തു പറയരുതെന്നും താക്കീത് ചെയ്‌തെന്നും പ്രതി പറഞ്ഞു.  പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.

Top