ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജനങ്ങൾ.
മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് ഹർത്താൽ.
അരിക്കൊമ്പൻ കാട്ടാനയെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതി യോജിച്ചില്ല. അഞ്ചംഗ വിദ്ഗധ സമിതിയെ വച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.