ന്യൂഡല്‍ഹി: ജോലി കഴിഞ്ഞെത്തിയിട്ടും ഭക്ഷണം തരാന്‍ വൈകിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കമ്പുകൊണ്ട് അടിച്ചുകൊന്നു.
ബജ്രംഗി ഗുപ്ത എന്ന 29കാരനാണ് ഭാര്യ പ്രീതിയെ അടിച്ചു കൊന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഭര്‍സ്വ ഡയറിക്ക് സമീപമാണ് സംഭവം.
ജോലി കഴിഞ്ഞെത്തിയ ഇയാളും ഭാര്യയും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വാക്കു തര്‍ക്കമുണ്ടായി. പ്രകോപിതനായ ബജ്രംഗി മരവടിയെടുത്ത് പ്രീതിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇയാള്‍ കടന്നു കളഞ്ഞു. ബന്ധുക്കള്‍ പ്രീതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ പ്രസവം കഴിഞ്ഞ പ്രീതിക്ക് ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ഇയാള്‍ക്ക് സമയത്തിന് ഭക്ഷണം തയാറാക്കി കൊടുക്കാന്‍ കഴിയില്ലായിരുന്നു.
എന്നാല്‍, ഭാര്യയ്ക്ക് മടിയും വീട്ടുകാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യക്കുറവുമാണെന്ന് പറഞ്ഞ് ഇയാള്‍ ആക്രമണം നടത്തിയത്.