കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത് വൻമയക്കുമരുന്ന് വേട്ട. പ്രതികൾ കാറുപേക്ഷിച്ചു ഓടിരക്ഷപ്പെട്ടു.

വ്യാഴാഴ്ച്ച പുലർച്ചെ കണ്ണൂർ ടൗൺ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കടത്തുകാർ കുടുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലിസ്  കൈകാണിക്കുന്നത് ദൂരെ നിന്നും കണ്ട കാറിലുണ്ടായിരുന്നവർ കാർ നിർത്തി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലിസ് കാർ പരിശോധിച്ചപ്പോൾ അഞ്ചുകിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എംഡിഎംഎ യും പിടികൂടുകയായിരുന്നു.

മയക്കുമരുന്ന് സംഘത്തിന്റെ മൊബൈൽ ഫോണും പോലിസ് പിടികൂടി. കണ്ണൂർ ടൗൺ പോലിസ് ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ്  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്.

മയക്കുമരുന്ന് കടത്താനുപയോഗിച്ച ഹ്യൂണ്ടായി ഐക്കൺ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ആർസി ഓണറെയും പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Top