സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

 തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്.

സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണിനെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

വിധി കേള്‍ക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയില്‍ എത്തും. ഭിന്നശേഷിക്കാരിയായ  പ്രതിക്ക് പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

അതേസമയം, കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹന്‍, അഡ്വ. അഖില ലാല്‍, അഡ്വ. ദേവിക മധു എന്നിവര്‍ ഹാജരായി.

വലിയമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ക്രൈംബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.വി.സനല്‍രാജ്, എസ്. ദീപ എന്നിവരാണ് കേസിന്റെ അന്വേഷണ നടത്തി കുറ്റപത്രം തയാറാക്കിയത്.

Top