അക്രമികള്‍ ജീവനോടെ ശവക്കലറയിലടച്ച യുവതിയെ രക്ഷിച്ച് പോലീസ്. കഴിഞ്ഞ ദിവസം വിസ്‌ാേണ്ടെ ഡോ റിയോ ബ്രാങ്കോയില്‍ വച്ചാണ് സംഭവം.
ഇഷ്ടികയും സിമന്റും ഉപയോഗിച്ച് പുതിയതായി നിര്‍മിച്ച ഒരു കല്ലറയാണ് കുഴി വെട്ടുന്നവര്‍ കണ്ടത്. ശവക്കല്ലറയ്ക്ക് സമീപം രക്തക്കറ കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശവക്കല്ലറയ്ക്കുള്ളില്‍നിന്നും ഒരു യുവതിയുടെ സഹായത്തിനുള്ള നിലവിളിയും കേള്‍ക്കാമായിരുന്നു. ഇതോടെ പോലീസ് ശവക്കല്ലറ തുറന്ന് യുവതിയെ പുറത്തെടുക്കുകയായിരുന്നു.
മാസ്‌ക് വച്ച രണ്ടുപേര്‍ തന്നെ സെമിത്തേരിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ആക്രമിക്കുകയും ശവക്കല്ലറയില്‍ അടയ്ക്കുകയുമായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതി മയക്കു മരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അക്രമികളുമായി തര്‍ക്കമുണ്ടായതാകാമെന്നും പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടിയിലാകുമെന്നുമാണ് റിപ്പോര്‍ട്ട്.