ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലില ആശ്വാസം.

ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ ഹർജി ഫുൾ ബെഞ്ചിന് വിട്ടു. കേസിൽ വിശദമായ വാദം കേൾക്കും. രണ്ട് ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയിൽ ഭിന്ന വിധിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെയും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായത്.

ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

 

 

Top