ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം:  ജീവനക്കാരെ കൈയ്യേറ്റം ചെയ്ത അതിഥിത്തൊഴിലാളി കസ്റ്റഡിയില്‍

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം, ഡ്യൂട്ടി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത അതിഥി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ അജ്ഞനിരാജനെ(42)യാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ രാത്രിയിലാണ് ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. മംഗലം ഭാഗത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ മധ്യവയസ്‌ക്കനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഓട്ടോറിക്ഷയില്‍ എത്തിച്ചു. കൂടെ ആറുപേരും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.നീരജ ഇയാളെ പരിശോധിച്ചു. രക്തസമ്മര്‍ദം അധികമായി കണ്ടതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

108 ആംബുലന്‍സും തയാറാക്കി. എന്നാല്‍ ഇവിടെ തന്നെ ചികിത്സിച്ചാല്‍ മതിയെന്നും മറ്റെവിടെയും പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് ഡോക്ടറോടും മറ്റു ജീവനക്കാരോടും മദ്യലഹരിയിലായിരുന്ന കൂടെയുണ്ടായിരുന്നവര്‍ തട്ടിക്കയറുകയും ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രനെ(52) രോഗി ആക്രമിച്ചു.

ഇതിനിടെ കട്ടിലില്‍കിടന്ന മറ്റൊരു രോഗിയും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു. ഈ സമയം പോലീസ് എത്തിയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

Top