വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്  4 പേർക്ക് ദാരുണാന്ത്യം; 38 പേർക്ക് പരിക്ക്, അപകടം പുലർച്ചെ

തൃശൂർ: വേളാങ്കണ്ണിയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം.

നെല്ലിക്കുന്ന് സ്വദേശി ലില്ലി(60),  റയോണും (8) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.

ഇന്ന് പുലർച്ചെ ഓറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.   51 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.  ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Top