ചേര്‍ത്തല: റാബിസ് വാക്‌സിനെടുത്ത കുട്ടിക്ക് തളര്‍ച്ച ബാധിച്ചതായും കാഴ്ച ശക്തി കുറഞ്ഞതായും പരാതി.
നഗരസഭ ഇരുപതാം വാര്‍ഡില്‍ നിവര്‍ത്തില്‍ പ്രദീപ് കുമാറാണ്ഏക മകന്‍ കാര്‍ത്തിക്കി (14)ന് ഗവ.താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് തളര്‍ച്ചയും കാഴ്ചശക്തിയും കുറഞ്ഞുവെന്നു കാട്ടി ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ജനുവരി 19 ന് കാര്‍ത്തിക്കിന് പൂച്ചയുടെ നഖം കൊണ്ട് പരിക്കേറ്റിരുന്നു. ഗവ
താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ടി.ടി. കുത്തിവെയ്പ്പ് എടുത്ത് പറഞ്ഞയച്ചു . അടുത്ത ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുത്തു. ഇവിടെ പരിശോധന നടത്തിയ ശേഷമാണ് കുത്തിവെയ്പ്പ് എടുത്തതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് 22 നും 26 നും ഫെബ്രുവരി 16നും ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തി വാക്‌സിനെടുത്തു. പിന്നീട്
സ്‌കൂളില്‍ പോയ കുട്ടിക്ക് പനിയും തളര്‍ച്ചയും ഉണ്ടായതിനെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ട്രിപ്പിട്ട് ആശുപത്രി അധികൃതര്‍ കുട്ടിയെ പറഞ്ഞയച്ചെന്നാണ് പരാതി. അടുത്ത ദിവസം തളര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുട്ടിക്ക് തളര്‍ച്ചയും സംസാര ശേഷിയും കാഴ്ച ക്കുറവും ഉണ്ടായെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രാഥമിക കൃത്യങ്ങള്‍ ഉള്‍പ്പെടെ നിര്‍വഹിക്കാന്‍ ഇപ്പോഴും പരസഹായം ആവശ്യമാണ്.ഫിസിയോ തെറാപ്പി തുടരുന്നുണ്ട്.ശരീരത്തിന് കഠിനമായ വേദനയും ഉണ്ട്. ഗവ.താലൂക്ക് ആശുപത്രി അധികൃതരുടെഅനാസ്ഥയും ശ്രദ്ധക്കുറവുമാണ് ഇതിന് കാരണമെന്ന്ആരോപിച്ചാണ് പിതാവ് പരാതി നല്‍കിയത്.
ബാലാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍വെയര്‍ സൊസൈറ്റിക്കും നല്‍കിയ പരാതിയില്‍ മാതാപിതാക്കളെയും കുട്ടിയേയും 10ന് സിറ്റിംഗിനായി വിളിച്ചിട്ടുണ്ട്.
പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാക്‌സിന്‍ എടുക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അറിയിക്കാനുള്ള സംവിധാനം ആശുപത്രിയിലുണ്ടെന്നും അപൂര്‍വമായി തളര്‍ച്ചയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.