ട്രെയിനിൽ അഞ്ജാതന്റെ ആക്രമണം;  എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്ന് കുട്ടിയുടെ ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി

കോഴിക്കോട്: എലത്തൂര്‍ സ്‌റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ  അജ്ഞാതന്റെ ആക്രമണത്തെത്തുടര്‍ന്ന് ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടെ മൃതദേഹമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്ത്രീ പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ അറിയിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സൂചന.

പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ മട്ടന്നൂര്‍ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നല്‍കിയിരുന്നു.

ഇന്നലെ രാത്രി കണ്ണൂര്‍ ഭാഗത്തേക്ക് പോയ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ ഏലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം.

ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്‌കനായ അജ്ഞാതന്‍ കൈയ്യില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top