ഭഷണത്തിൽ വിഷം?  അമ്മയും ഭാര്യയുമടക്കം നാലു പേർ ചികിത്സയിൽ, മകൻ വീട്ടിലെ ഭക്ഷണം കഴിച്ചില്ല; ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത

തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ രക്തം ഛർദ്ദിച്ച് കുഴഞ്ഞു വീണു മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്.  അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും  ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ എ.ടി.എമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

എ.ടി.എമ്മിന് സമീപത്തെ കോഫീ ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ മുന്നിലേക്കാണ്  ശശീന്ദ്രന്‍ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറികളും കഴിച്ചെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കി. വീട്ടിലുണ്ടായിരുന്ന ശശീന്ദ്രന്‍റെ മകന്‍ ഭക്ഷണം കഴിച്ചതുമില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലം വന്ന ശേഷമേ കാരണം വ്യക്തതമാകൂ എന്ന് പോലീസ് അറിയിച്ചു.

ശശീന്ദ്രന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ   വീട്ടിലുണ്ടായിരുന്ന നാലു പേരെയും അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെ മെഡിക്കല്‍ കോളേജിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ശശീന്ദ്രന്‍റെ മാതാവ്, ഭാര്യ ഗീത, തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.

മെഡിക്കല്‍ കോളെജിലെത്തിച്ച മൂന്നുപേര്‍ക്കും ശശീന്ദ്രന്‍റെ സമാന ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തില്‍ ശശീന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്  അയച്ചു.

Top