ടെലിവിഷന്‍ അവതാരകനായി ജനപ്രീതി പിടിച്ചു പറ്റിയ താരമാണ് മിഥുന്‍ രമേശ്. അ ടുത്തിടെ മുഖത്തിന് കോടലുണ്ടാകുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടുംബത്തോടൊപ്പം ദുബായിലാണ് മിഥുന്‍ രമേശ് താമസിക്കുന്നത്.
ഇപ്പോഴിതാ അസുഖം ഏകദേശം പൂര്‍ണമായും മാറിയെന്നും ആ സാഹചര്യങ്ങളിലൊക്കെ ഭാര്യ കൂടെ നിന്ന് കൂടുതല്‍ ധൈര്യവും പിന്തുണയും നല്‍കിയെന്ന് തുറന്നു പറയുകയാണ് താരം.
ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പോലെയാണ് നമ്മുടെ ജീവിതമെന്ന് ഒരിക്കലും വിചാരിക്കരുത്.
ഭാര്യാ, ഭര്‍തൃ ബന്ധത്തില്‍ കോംപ്രമൈസ് എന്നതിനേക്കാള്‍ പൊരുത്തമാണ് വേണ്ടത്. അസുഖം വന്നപ്പോള്‍ എനിക്ക് വേണ്ടി മുഴുവന്‍ സമയവും നിന്ന് ഫിസിയോ തെറാപ്പി മുഴുവന്‍ ചെയ്തത് അവളാണ്. അങ്ങനെയുള്ള നല്ല കുറെ മൊമന്റുകള്‍ ആലോചിച്ചാല്‍ പൊരുത്തം താനെ വരും.
നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ വീട്ടുകാരും കൂട്ടുകാരുമൊക്കെയുണ്ടാകും. പക്ഷെ തൊട്ടടുത്ത് നില്‍ക്കാനായിട്ട് ഒരാളെയുണ്ടാകൂ, അത് ഭര്‍ത്താവിനാണെങ്കില്‍ ഭാര്യ, ഭാര്യക്കാണെങ്കില്‍ ഭര്‍ത്താവ്. അതില്ലാത്ത സാഹചര്യത്തില്‍ ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടാകുമെന്നും മിഥുന്‍ പറയുന്നു.