ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കണ്ണൂർ: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

ചുവപ്പു കള്ളി ഷ‍ർട്ടും പാൻ്റും ധരിച്ചയാൾ റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കുന്നതും അൽപ്പസമയത്തിനു ശേഷം അതുവഴി വന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

അക്രമിയെ കണ്ടെത്താനായി കേരള പോലീസിൻ്റെയും റെയിൽവേ പോലീസിൻ്റെയും സംയുക്തമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത് അറിയിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണ് ഡിജിപി നൽകുന്ന വിവരം.

കേസ് അന്വേഷിക്കുന്നതിനായി ഡിജിപി ഇന്ന് കണ്ണൂരിലെത്തും. അക്രമി തീകൊളുത്തിയ നടത്തിയ കോച്ച് ഡിജിപി പരിശോധിക്കും. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നും സൂചനയുണ്ട്.

 

Top