കണ്ണൂര്‍: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൻ്റെ ഡി വൺ കോച്ചിൽ രാത്രി പത്തോടെയാണ് സംഭവം.
പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പോലീസിന് പ്രതിയെന്നു സംശയിക്കുന്നയാളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ട്രെയിന്‍ തീവയ്പ്പുകേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചെന്ന് ഡി.ജി.പി പറഞ്ഞു.
എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു തീവെച്ച കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ഡി.ജി.പി. അനില്‍കാന്ത് പറഞ്ഞു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞതായും അനില്‍കാന്ത് അറിയിച്ചു. ട്രെയിനിന് തീവെച്ചു മൂന്നുപേര്‍ മരിക്കാനിടയായ കേസില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്ത്കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും ഡി.ജി.പി. വ്യക്തമാക്കി.