സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തില്‍ മദ്യ സല്‍ക്കാരം; സുഹൃത്ത് പിടിച്ചു തള്ളിയ യുവാവ്  വീണു മരിച്ചു

പാങ്ങോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ച നിലയില്‍. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവാ(35)ണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി നടത്തിയ മദ്യ സല്‍ക്കാരത്തിനിടെ വീടിന്റെ മണ്‍തിട്ടയില്‍നിന്നു താഴേക്ക് വീണാണ് മരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സല്‍ക്കാരത്തിനിടെ കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്ത് സജീവിനെ പിടിച്ചു തള്ളുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍ത്തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ സഹോദരന്‍ സജിയെ വിവരമറിയിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു.

 

കഴിഞ്ഞ മാസമാണ് സജീവിന് ലോട്ടറി അടിച്ചത്. കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്. തുടര്‍ന്ന് ഒന്നാം തീയതി രാത്രി സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഒരുമിച്ചുകൂടി മദ്യ സല്‍ക്കാരം നടത്തുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് സജീവിന് മരിച്ചത്. പാങ്ങോട് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സിഐ എന്‍ സുനീഷ് അറിയിച്ചു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ.

Top