അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്, വേറെ ആരെയും ചെയ്യണമെന്നുണ്ടായില്ല’; കൊലയ്ക്ക് പിന്നിൽ സ്വത്ത് തർക്കവും പകയും

തൃശൂർ: അവണൂരിൽ അച്ഛനെ മകൻ കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈനിൽ വരുത്തിയ വിഷ പദാർഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വിഷം മയൂർനാഥ് അച്ഛന് കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛനെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇയാൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശീന്ദ്രനെ മാത്രം ഇല്ലാതാക്കാനായിരുന്നു മയൂരനാഥൻ ലക്ഷ്യമിട്ടത്. എന്നാൽ ശശീന്ദ്രൻ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തിൽ രണ്ടാനമ്മ തിരിച്ചിട്ടതോടെയാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേൽക്കുന്നത്. ഇത് കഴിച്ച മറ്റുനാല് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

15 വർഷം മുൻപാണ് മയൂർനാഥിന്‍റെ അമ്മ ബിന്ദു ജീവനൊടുക്കുന്നത്.  ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചതോടെ മയൂർനാഥ് മാനസിക സംഘർഷത്തിലായി. ഈ പകയാണു ഒടുവിൽ കൊലപാതകത്തിൽ അവസാനിക്കുന്നത്.

ഇതിനിടെ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും ഇതും അച്ഛനെ കൊല്ലാനുള്ള തീരുമാനത്തിന് കാരണമായെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

പഠനത്തിൽ മിടുക്കനായിരുന്നു  എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. പിന്നീട് വീടിന്‍റെ മുകളിൽ ലാബ് സജ്ജമാക്കി ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താനും തുടങ്ങി. ഈ ലാബിനു വേണ്ടി മയൂർനാഥ് പണം ആവശ്യപ്പെടുന്നതിനെച്ചൊല്ലിയും വീട്ടിൽ വലിയ വഴക്കുണ്ടായിരുന്നു.

 

Top