മോസ്‌കോ: പ്രണയത്തിന് എതിര് നിന്ന അമ്മയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് പ്രായപൂർത്തിയാകാത്ത മകൾ. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടിക്ക് അമ്മ ശത്രുവായത്.
തുടർന്ന് പെൺകുട്ടി അമ്മയ്ക്കെതിരെ കൊട്ടേഷൻ നൽകിയത്. 38കാരിയായ അനസ്താസിയ മിലോസ്കയയെ മർദിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റികിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും 15 വയസുകാരനായ കാമുകനും ചേർന്ന് അനസ്താസിയയെ കൊലപ്പെടുത്താൻ 3650 യൂറോ കൊട്ടേഷൻ നൽകിയെന്ന് കണ്ടെത്തുകയായിരുന്നു. മെട്രോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് കാമുകനും താമസിച്ചിരുന്നത്. ഇവിടെ നിന്ന് താമസം മാറണമെന്ന് അനസ്താസിയ ആൺകുട്ടിയോട് ആവശ്യപ്പെട്ടു.
ഇതോടെ അമ്മയോട് ദേഷ്യം തോന്നിയ മകൾ കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി. ജോലി കഴിഞ്ഞ് തിരികെയെത്തിയ അനസ്താസിയയെ കൊട്ടേഷൻ സംഘം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം അതേ ഫ്ലാറ്റിൽ ഉപേക്ഷിച്ചു.
ഇവിടെ കാമുകനും കാമുകിയും തുടർന്ന് താമസിക്കുകയും ചെയ്തു. അമ്മയുടെ സേവിങ്ങ്സ് ആയ 30,000 യൂറോ കൊണ്ട് ജീവിക്കാനായിരുന്നു കാമുകൻ്റെയും കാമുകിയുടെയും പദ്ധതി.