ആ ഒരാൾ ആര്…! ട്രെയിൻ തീ വയ്പ്പ് കേസ്; തീ വയ്ക്കാൻ നിർദേശിച്ചത് ഒരാളെന്നു പ്രതിയുടെ മൊഴി; നിർണ്ണായക മൊഴി നൽകിയത് മഹാരാഷ്ട്ര എടിഎസിന്; പിന്നിൽ ദുരൂഹ ബന്ധമെന്നു സംശയം

മുംബൈ: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ട്രെയിനുള്ളിൽ തീ കൊളുത്തിയത് മറ്റൊരാളുടെ നിർദേശത്തെ തുടർന്നെന്നു മൊഴി. ആ ഒരാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതി ഷാറൂഖ് സേയ്ഫി പിടിയിലായതി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. പ്രതിയുടെ ഭീകര വാദ ബന്ധം അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലാണ്. മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഭീകര വിരുദ്ധ സേനയും കേരള ഭീകര വിരുദ്ധ സേനയും ഒന്നിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ കേരളത്തിലേയ്ക്ക് എത്തിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ മറ്റാരുടെയോ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി എലത്തൂരിൽ ട്രെയിന് തീ വച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മഹാരാഷ്ട്ര എടിഎസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതും, മറ്റൊരാളുടെ പങ്ക് വ്യക്തമാക്കിയതെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്ത് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം വിശദമായ ചോദ്യം ചെയ്യുകയാണ്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും, മഹാരാഷ്ട്ര എടിഎസും ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സംയുക്തമായാണ് ഇപ്പോൾ ഷാറൂഖ് സേഫിയെ ചോദ്യം ചെയ്യുന്നത്.

മുംബൈയിൽ നിന്നും എലത്തൂരിൽ എത്തി ആക്രമണം നടത്തുകയായിരുന്നു പ്രതിയെന്നാണ് സംശയിക്കുന്നത്. കേസിലെ പ്രതിയുടെ മോട്ടീവ് എന്തായിരുന്നു, ഇയാൾക്ക് എന്ത് സഹായം ലഭിച്ചു, പ്രാദേശികമായി പ്രതിയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ.. ഇയാൾ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് സംഘം പരിശോധിക്കുന്നത്. ഇത് കൂടാതെ ഇയാൾ നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങൾ അടക്കമുള്ളവ പൊലീസ് സംഘം ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

പ്രതി ഷഹീൻ ബാഗ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഷഹീൻ ബാഗിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. ഇവിടെ എത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും, എടിഎസ് സംഘവും പ്രതിയുടെ മാതാപിതാക്കളെ കണ്ട് ചോദ്യം ചെയ്തിരുന്നു.

ഇയാൾക്ക് ആറ് സിം കാർഡ് ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നു. ഈ ആറ് സിം കാർഡുകളിൽ ഒന്ന് സ്വിച്ച് ഓൺ ആയതോടെയാണ് പൊലീസ് സംഘത്തിന് സഹായകരമായി മാറിയത്. തുടർന്നാണ്, പ്രതിയിലേയ്ക്ക് അന്വേഷണം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Top