തൊടുപുഴയിൽ ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകള്‍ തട്ടിയെടുത്തു

തൊടുപുഴ: ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തു. തൊടുപുഴ നഗരത്തില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പന്നിമറ്റം ഉറുമ്പനാനിക്കല്‍ കാര്‍ത്യായനി കൃഷ്ണന്‍കുട്ടിയാണ് തട്ടിപ്പിനിരയായത്.

ഇന്നലത്തെ കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അമ്പതോളം ലോട്ടറികളാണ് അജ്ഞാതന്‍ ഇവരില്‍നിന്നും തട്ടിയെടുത്തത്. കടം വാങ്ങിയ പണം ഉപയോഗിച്ച് വില്‍പ്പനയ്ക്കായി വാങ്ങിയ ലോട്ടറികളാണ് ഇയാള്‍ തന്ത്രപൂര്‍വം തട്ടിയെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ജ്യോതി ജങ്ഷനു സമീപത്തെ ജൂവലറിക്കു സമീപം ലോട്ടറി വില്‍പന നടത്തുമ്പോഴായിരുന്നു ഇയാള്‍ കാര്‍ത്യായനിയെ സമീപിച്ച് ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നമ്പരുകള്‍ നോക്കിയെടുക്കാനായി ഇവരുടെ െകെവശമുണ്ടായിരുന്ന ലോട്ടറികള്‍ മുഴുവന്‍ ഇയാള്‍ വാങ്ങി.

നോക്കുന്നതിനിടെ ഒരു നാലക്ക നമ്പര്‍ പറഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തില്‍ ഇതുണ്ടോയെന്നു നോക്കാന്‍ ആവശ്യപ്പെട്ടു. കാര്‍ത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ ഇയാള്‍ െകെയിലുണ്ടായിരുന്ന പേപ്പറിനുള്ളില്‍ കുറെ ലോട്ടറികള്‍ മാറ്റിയശേഷം ബാക്കി തിരികെ നല്‍കി. നാലു ലോട്ടറി എടുത്തെന്നു പറഞ്ഞ് ഇതിന്റെ തുകയായ 200 രൂപ നല്‍കിയശേഷം വേഗത്തില്‍ പോകുകയായിരുന്നു.

ലോട്ടറിയുടെ എണ്ണം കുറഞ്ഞതായി തോന്നിയ കാര്‍ത്യായനി നോക്കിയപ്പോഴാണ് അമ്പതോളം ലോട്ടറികള്‍ നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് പരിസരത്ത് ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജൂവലറിയിലെ സി.സി.ടിവി കാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു.

ഇതുള്‍പ്പെടെ കാര്‍ത്യായനി പോലീസില്‍ പരാതി നല്‍കി. വീഴ്ചയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടുന്ന കാര്‍ത്യായനി ലോട്ടറി വില്‍പ്പന നടത്തിയാണ് കഴിയുന്നത്. 2500 രൂപയുടെ നഷ്ടമുണ്ടായതായി കാര്‍ത്യായനി പറഞ്ഞു.

Top