തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ചിറമ്മല്‍വീട്ടില്‍ ജോയി(60)യാണ് മരിച്ചത്. മുഖത്തും തലയ്ക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
സംഭവത്തിൽ മകന്‍ റിജോ(25)യെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ കാര്യം റിജോ തന്നെയാണ് ചേർപ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി 8നായിരുന്നു സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തർക്കത്തെത്തുടർന്ന് പിതാവിനെ റിജോ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ തൃശൂർ ജനല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെൽഡിങ് ജോലിക്കാരനാണ് റിജോ. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.