മറ്റൊരാളുമായി പ്രണയം; പാര്‍ക്കില്‍ വച്ച് പ്രതിശ്രുത വരന്റെ കഴുത്തില്‍ കുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍

ബംഗളുരു: റീല്‍ നിര്‍മിക്കാനെന്ന വ്യാജേന പ്രതിശ്രുത വരന്റെ കഴുത്തില്‍ കുത്തിയ പതിനേഴുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതിനു ശേഷം യുവാവിനെ കൊല്ലാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിനെ കൊല്ലാനുറച്ച യുവതി ഇയാളെ ഒരു പാര്‍ക്കിലേക്ക് ക്ഷണിക്കുകയും ഒരു സമ്മാനം നല്‍കാനുണ്ടെന്നും പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് പാര്‍ക്കിലെത്തുകയായിരുന്നു.

യുവാവിന്റെ കൈ കെട്ടിയിട്ട് പെണ്‍കുട്ടി കണ്ണടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഗൗഡയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെണന്ന് പോലീസ് അറിയിച്ചു.

Top