തിരുവനന്തപുരം: അവധിക്കാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരെ പിഴിയുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളെ പൂട്ടാന്‍ തയാറെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കും. അമിത നിരക്ക് ഈടാക്കുന്ന ബസുകളില്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവയാണ്.
ഇവയ്ക്കും കേരളത്തിലെ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. അയല്‍ സംസ്ഥാനങ്ങളിലേക്ക് 32 അധിക സര്‍വീസ് അടിയന്തരമായി ആരംഭിച്ചു. കൂടാതെ, സ്‌കാനിക, വോള്‍വോ സ്വിഫ്റ്റ് സര്‍വീസുണ്ട്.
ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അന്തര്‍ സംസ്ഥാന ബസുകള്‍ ഈടാക്കുന്നത് 1800 മുതല്‍ 2600 രൂപ വരെയാണ്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 4000 വരെയാകും. എന്നാല്‍, 1100 മുതല്‍ 16000 വരെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നിരക്ക്.