കാമോഫ്ളാഷ് ടീ ഷർട്ട്, കയ്യിൽ ക്യാമറയും ബൈനോക്കുലറും; ടൈഗർ സഫാരിയിൽ കിടിലൻ ലുക്കിൽ മോദി

മൈസൂരു: ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആകര്‍ഷകമായ വേഷവിധാനത്തില്‍ കടുവാ സങ്കേതത്തില്‍ യാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവച്ചു.

കറുത്ത തൊപ്പിയും കാക്കി പാന്റും ജാക്കറ്റും ധരിച്ചാണ് മോദി സഫാരി നടത്തിയത്. ബൈനോക്കുലറിലൂടെ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമോഫ്ളാഷ് ടീ ഷര്‍ട്ടില്‍ മോദിയുടെ ലുക്ക് അതിഗംഭീരമെന്നാണ് ഫോട്ടോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍. ക്യാമറ ഉപയോഗിച്ച് മൃഗങ്ങളെ പകര്‍ത്തുന്ന മോദിയുടെ ചിത്രങ്ങളും ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.

ബന്ദിപ്പുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ദിരാഗാന്ധിയുടേതായിരുന്നു ആദ്യ സന്ദര്‍ശനം. ബന്ദിപ്പുരിലെ പരിപാടിക്ക് ശേഷം തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും.

Top