മലപ്പുറം: എടപ്പാളിൽ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനിയാണ് മരിച്ചത്. എടപ്പാൾ തൃശ്ശൂർ റോഡിലുള്ള നഹ്ദി കുഴിമന്തി എന്ന ഹോട്ടലിൽ മുൻവശത്ത് ഇന്ന് പുലർച്ചെയാണ് അപകടം.
തമിഴ് സംസാരിക്കുന്ന നാടോടി സ്ത്രീയായ ഇവർ വഴിയിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ ശരീരത്തിലൂടെ ലോറി കയറി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
ഹോട്ടലിലേക്ക് വേസ്റ്റ് എടുക്കാൻ എത്തിയ മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹം നിലവിൽ എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെനിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കും. അതേസമയം അപകടത്തിൽപ്പെട്ട സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ് സംസാരിക്കുന്നു നാടോടി സ്ത്രീയാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇവർ ആരാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അതുവരെ മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.