2കോടി വാഗ്ദാനം ചെയ്ത് പരസ്യകമ്പനി; നിഷേധിച്ച് സായ് പല്ലവി

ധനുഷിനൊപ്പം റൗഡി ബേബിയില്‍ ചുവട് വെച്ച് ആരാധകലക്ഷങ്ങളെ കെെയ്യിലെടുത്ത നടിയാണ് സായ് പല്ലവി പക്ഷേ നടിക്ക് അന്നും മിന്നും ഒരു നിര്‍ബന്ധമുണ്ട്. മെക്കപ്പ് ഇടാന്‍വയ്യ. അതുകൊണ്ട് തന്നെ സിനിമയില്‍ ആയാലും സോഷ്യല്‍ മീഡിയയില്‍ ആയാലും യാതൊരു മേക്കപ്പും ഇടാതൊയാണ് നടി എത്താറുളളത്.

തന്‍റെ ഈ മേക്കപ്പിനോടുളള അനിഷ്ടം ഇത്തിരി കൂടുതലാണെന്ന് തെളിയിച്ചിരിക്കുകയാണ് നടി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മാറ്റാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികള്‍ വാഗ്ദാനം ചെയ്‌തെത്തിയ പരസ്യനിര്‍മ്മാതാക്കളോട് അഭിനയിക്കാന്‍ താനില്ലെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മലയാളികള്‍ക്ക് സായ് സുപരിചയായത് പ്രേമം എന്ന ചിത്രത്തിലൂടെയാണ്.

Top