ഹൈദരാബാദിലേയ്ക്ക് വിനോദയാത്ര പോയ ബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു; പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ: വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും സഹായിയും മരിച്ചു. പാണ്ടിക്കാട് ഒറവുമ്പ്രം അമീന്‍, മണ്ണാര്‍ക്കാട് സ്വദേശി വാജീവ് എന്നിവരാണ് മരിച്ചത്. ഹൈദരാബാദിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

അല്‍ഷിഫ കോളജ് ഓഫ് നഴ്സിങ്ങില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. 15 വിദ്യാര്‍ത്ഥികള്‍ക്കും ഒരധ്യാപകനും പരിക്കേറ്റിട്ടുണ്ട്. രണ്ടു പേര്‍ മരിച്ചു. ബസിലെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദരാബാദില്‍ എത്തുന്നതിന് 75 കി.മീ അകലെയാണ് അപകടസ്ഥലം. രാവിലെ 8.30നായിരുന്നു അപകടം. തെലങ്കാന മെഹബൂബ് നഗര്‍ ഗെഡ്ചര്‍ലയിലെ മാച്ചാരം ഹൈവേയില്‍ ലോറിയില്‍ കൊണ്‍പോയ കൂറ്റന്‍ പൈപ്പ് ബസിനുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

31 പേര്‍ ബസിലുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്ന് അദ്ധ്യാപകരും അഞ്ച് ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണ് അഞ്ച് ദിവസത്തെ ഹൈദരാബാദ് പഠനയാത്രക്കായി തിങ്കളാഴ്ച രാവിലെ കോളജില്‍നിന്ന് പുറപ്പെട്ടത്

Top