കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ടു സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു.

ജമ്മു:ഇന്ത്യാ- പാക് അതിര്‍ത്തി രക്ഷാസേനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ജമ്മുകശ്മീരില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ലാരിബാല്‍ രാജ്‌വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. 21 രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ടു സൈനികരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു .21 രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ടു സൈനികരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്നുച്ചവരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇതിനിടെ നാലു ഭീകരരെ വധിച്ചു.

ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്ന് ദിവസത്തെ യോഗം ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായത്. ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും തെളിവുകള്‍ സഹിതം ഇന്ത്യ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി യോഗത്തില്‍ വാദപ്രതിവാദങ്ങളുമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യയെ പഴിചാരുകയാണ് പാകിസ്താന്‍ ചെയ്തത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ പാകിസ്താന്‍ കര്‍ഷകരെ ഇന്ത്യന്‍ സേന ആക്രമിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ ആരോപണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ സംവിധാനത്തെ നിയോഗിക്കണമെന്ന ആവശ്യവും പാകിസ്താന്‍ ഉന്നയിച്ചു.

ജമ്മു കശ്മീരില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ തെളിവുകള്‍ ഇന്ത്യ യോഗത്തില്‍ ഉയര്‍ത്തി. ഉധംപുരില്‍ ബി.എസ്. എഫ്. വാഹനവ്യൂഹത്തിന് നേരേയുണ്ടായ ആക്രമണത്തിനിടെ പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയായ നവേദ് പിടിയിലായ സംഭവവും അതിര്‍ത്തിയില്‍ പാകിസ്താന്റെ പിന്തുണയോടെ നിരന്തരം നടക്കുന്ന നുഴഞ്ഞുകയറ്റവും ഇന്ത്യ ചൂണ്ടിക്കാട്ടി. ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക്കിന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘവും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റേഞ്ചേഴ്‌സ് മേധാവി മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘവുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്

Top