ആട് ഒരു ഭീകരജീവിയല്ല..ആടിന് 20 ഭാര്യമാര്‍ !ബിസിനസുകാരനായ മലയാളി, കംപ്യൂട്ടര്‍ എന്‍ജിനീയര്‍,സിനിമാ നിര്‍മാതാവ് വേഷങ്ങള്‍ പലത്.

കൊചിചി:ആട് ആന്റണി ഒരു ഭീകരജീവിയലല്‍ , 20 ഭാര്യമാരുണ്ടായിരുന്ന ഒരു മിനി ലീലാവിലാസക്കാരന്‍ !..പിടികിട്ടാപ്പുള്ളിയായി വിലസിയ ആട് ആന്‍റണിയുടെ ജീവിതം സിനിമാക്കഥയെ വെല്ലും. 200 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് പൊലീസിന്‍െറ കൈയിലകപ്പെടാതിരിക്കാന്‍ അസാമാന്യ വിരുതുണ്ട്. അന്വേഷണസംഘം പല സ്ഥലങ്ങള്‍ അരിച്ചുപെറുക്കുമ്പോഴും കാണാമറയത്ത് വിലസുകയായിരുന്നു. ആട് മോഷണത്തില്‍നിന്ന് തുടങ്ങിയ ആന്‍റണി ക്രമേണ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രം മോഷ്ടിക്കാന്‍ തുടങ്ങി. ഇവക്കൊപ്പം സ്ത്രീകളും ബലഹീനതയായി. സ്ഥിരമായി ഒരിടത്തും താമസിക്കില്ല. എത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ വീടുകള്‍ വാടകക്കെടുത്തു. കൂടെ താമസിക്കാന്‍ പുതിയ സ്ത്രീകളെയും കണ്ടത്തെി. ഇന്നലെ വരെ 19 ആയിരുന്നു ആടിന്റെ ഭാര്യമാരുടെ എണ്ണം പിടിയിലായപ്പോള്‍ ഒരു ഭാര്യയെക്കൂടി കണ്ടെത്തിയപ്പോഴാണ് ഭാര്യാപട്ടിക 20 ആയത്! ഭാര്യമാരില്‍ മിക്കവരെയും അന്വേഷണ സംഘം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. ആടിനെ കണ്ടെത്താനുള്ള വഴി ലഭിക്കുമെന്ന പ്രതീക്ഷ ഒരിടത്തും നിറവേറിയില്ല. ഭാര്യമാര്‍ക്ക് ആന്റണിയുടെ നീക്കങ്ങള്‍ അജ്ഞാതമായിരുന്നു.

പാരിപ്പള്ളി പൊലീസ് കുളമടയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഒമ്നി വാനില്‍ മോഷണവസ്തുക്കളുമായാണ് ആന്‍റണി പൊലീസിന്‍െറ മുന്നില്‍പെടുന്നത്. പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും എ.എസ്.ഐ ജോയിയെയും കുത്തിപ്പരിക്കേല്‍പിച്ച് വന്ന വാഹനത്തില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു. ഈ വാഹനം പിന്നീട് വര്‍ക്കലക്കടുത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടത്തെി. ആക്രമണത്തിനുശേഷം ചെന്നൈ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. മാസങ്ങള്‍ക്കുശേഷം മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍നിന്ന് ഇയാളുടെ ഭാര്യ സൂസനെ പൊലീസ് പിടികൂടി. എന്നാല്‍ അതുവരെ ഇവരുടെ കൂടെ ഉണ്ടായിരുന്ന ആട് ആന്‍റണി പൊലീസിനെ വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൂസന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ മകളും ആന്‍റണിയുടെ മറ്റൊരു കാമുകിയുമായ ശ്രീകലയെയും കൊലപാതകത്തിന് തൊട്ടുമുമ്പ് വിവാഹം കഴിച്ച കൊല്ലത്തുകാരി ഗിരിജയെയും തിരുവനന്തപുരത്തെ വാടക ഫ്ളാറ്റില്‍നിന്ന് പൊലീസ് പിടികൂടി.
ചെന്നൈയിലെ വാടക ഫ്ളാറ്റില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളുമുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. സൂസനുമായി രണ്ട് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് ആന്‍റണിയെ തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല.
നിരവധി പോസ്റ്ററുകളും ലുക്കൗട്ട് നോട്ടീസുകളും പ്രസിദ്ധപ്പെടുത്തിയിട്ടും ഫലമില്ലാതായതോടെ 2013 ഏപ്രില്‍ ആറിന് ‘ജസ്റ്റിസ് ഫോര്‍ മണിയന്‍പിള്ള’എന്ന പേരില്‍ പൊലീസ് ഫേസ് ബുക് പേജ് ആരംഭിച്ചു. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ആന്‍റണിയുടെ നിരവധി ഫോട്ടോകളും ഇതില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇയാളെ കണ്ടത്തൊന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലവിധ ‘നമ്പരുകള്‍’ ഇറക്കിയാണ് ആന്റണി സ്ത്രീകളെ ജീവിതത്തിലേക്കു ക്ഷണിച്ചത്. പരസ്യത്തില്‍ രണ്ടു മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ നല്‍കും. അടുത്ത പരസ്യത്തില്‍ ഇവ മാറ്റും. ഇതിനിടെ, വിവാഹസഞ്ചാരത്തില്‍ ഒപ്പംകൂടിയ സൂസന്‍, ആന്റണിയുടെ വിവാഹത്തട്ടിപ്പുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. സഹോദരിയായും ബന്ധുവായും ആലോചനാവേളകളില്‍ സൂസന്‍ നിറഞ്ഞുനിന്നു.

മുംബൈയില്‍ സ്‌ഥിരതാമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍, സിനിമാ നിര്‍മാതാവ്… വിവാഹത്തിനു മുന്‍പു ജോലികള്‍ സ്വയം സ്വീകരിക്കുകയായിരുന്നു. വ്യാജമായി ജോലികള്‍ പറയുക മാത്രമല്ല, ആ രീതിയില്‍ അഭിനയിക്കാനും ആടിനു സാധിച്ചു.

പരസ്യത്തില്‍ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്തതു പ്രായം മാത്രം. ആന്റണി എന്നും 43 വയസ്സുകാരന്‍. പെണ്ണു കാണാനെത്തുമ്പോള്‍ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറും. ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്‌തു ഫുള്‍ സ്‌ലീവ് വേഷത്തില്‍ എത്തുന്ന ആന്റണിയോട് ആര്‍ക്കും ആദരവുതോന്നും. ആദ്യഭാര്യ മരിച്ചുപോയെന്നും നാട്ടില്‍ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വരന് ഒരു ആവശ്യമേയുള്ളൂ, വിവാഹം ലളിതമായിരിക്കണം. ‘നന്മ നിറഞ്ഞ’ ആന്റണിയെ ആരും സംശയിക്കില്ല. ഭാര്യമാര്‍ക്ക് ആവശ്യത്തിനു സ്വര്‍ണാഭരണങ്ങളും ആഡംബര വസ്‌തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. ഒരേസമയം മൂന്നും നാലും ഭാര്യമാര്‍ ഉണ്ടാകും. ആരും ഇതു പരസ്പരം അറിയില്ല. ബിസിനസ് യാത്രകള്‍ എന്നു പറഞ്ഞു വീടുവിടുന്ന ആടിനു രണ്ടു ലക്ഷ്യങ്ങള്‍: മോഷണവും മറ്റു ഭാര്യമാരെ കാണലും.ഭാര്യമാര്‍‍ എതിര്‍ത്താല്‍ പക്ഷേ, ക്രൂരമായി മര്‍ദിക്കും. പെട്ടുപോയെന്നു മനസ്സിലായ സ്ത്രീകള്‍ ആന്റണിയെ സഹിക്കും. അങ്ങനെ സഹിച്ചവരില്‍ സൂസന്റെ മകള്‍ ശ്രീലതയും ഉണ്ട്. അവര്‍ ഗര്‍ഭിണിയായിരിക്കേയാണു ആന്റണി പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തുന്നത്. ശ്രീലതയുടെ പ്രസവം ജയിലില്‍ ആയിരുന്നു.

മലമ്പുഴ സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് ആന്റണി വിവാഹം കഴിച്ചത്. ആന്റണിയും സിനിമാക്കമ്പക്കാരനായിരുന്നു. മോഷണമുതല്‍ വിറ്റുകിട്ടുന്ന സമ്പാദ്യംകൊണ്ടു സീരിയല്‍ നിര്‍മാണവും അഭിനയവും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. കോടമ്പാക്കത്തെ നൂല്‍ മില്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന യുവതിയെ അവിടെവച്ചാണു പരിചയപ്പെടുന്നത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

മലമ്പുഴയിലുള്ള ഭാര്യവീട്ടിലെത്തിയപ്പോള്‍ സ്വകാര്യ എസ്റ്റേറ്റിലെ ഷീറ്റ് മോഷ്ടിക്കാന്‍ ശ്രമിച്ച ആട് ആന്റണിയെ തൊഴിലാളികള്‍ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍, എസ്റ്റേറ്റ് ഉടമയ്ക്കും അടികിട്ടിയ ആട് ആന്റണിക്കും പരാതി ഇല്ലാതിരുന്നതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തില്ല.ആട് ആന്റണിയുടെ ഇരുപതാം ഭാര്യ കൊടുവായൂര്‍ സ്വദേശിനിയായ യുവതി. ഇന്നലെ പൊലീസ് പിടിയിലാവുമ്പോള്‍ മാത്രമാണ് ഇയാള്‍ ആട് ആന്റണിയാണെന്ന് യുവതിക്കു മനസിലായത്. ശെല്‍വരാജ് എന്നു തെറ്റിദ്ധരിപ്പിച്ചാണു പരിചയപ്പെട്ടതും വിവാഹം ചെയ്തതും.

ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം കരുമാണ്ടക്കൗണ്ടനൂരിലെ വീടു വിറ്റു രണ്ട് ആണ്‍കുട്ടികളോടൊപ്പം കൊടുവായൂരിലെ വീട്ടിലേക്കു തിരിച്ചുവന്ന യുവതി ആടിനെ വിവാഹം കഴിച്ചശേഷമാണു കരുമാണ്ടക്കൗണ്ടനൂരില്‍ തിരിച്ചെത്തിയത്. ആന്റണി ഇടയ്ക്കുമാത്രമാണു വരാറുണ്ടായിരുന്നത്. ഇതിനിടെ ഒരു കാറും ആന്റണി വാങ്ങിയതായി യുവതി പറഞ്ഞു. രഹസ്യമായാണ് ആട് ആന്റണി കരുമാണ്ടക്കൗണ്ടനൂരില്‍ എത്തിയിരുന്നത്. തൊട്ടടുത്ത അയല്‍വാസികളോടുപോലും ഇയാള്‍ മിണ്ടാറുണ്ടായിരുന്നില്ല. വീട്ടില്‍ വന്നാല്‍ പുറത്തിറങ്ങാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Top