200 രൂപയുടെ നോട്ട് നാളത്തെന്നെ(ആഗസ്റ്റ് 25) പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ നോട്ട് സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നോട്ട് നാളെത്തന്നെ ഇറങ്ങുമെന്ന് റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ സവിശേഷതകളോടു കൂടിയാകും 200 ന്റെ നോട്ട് അവതരിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവനാഗരി ലിപിയിലായിരിക്കും 200 എന്ന നമ്പര്‍ രേഖപ്പെടുത്തുക. മുന്‍വശത്ത് ഫ്‌ളോറല്‍ ഡിസൈന്‍ ഉണ്ടായിരിക്കും. അതേസമയം 2000 രൂപയുടെ നോട്ട് പിന്‍വലിക്കില്ലെന്നും റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
പുതിയ 200 രൂപാ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. 10 രൂപ, 20 രൂപ, 50 രൂപ നോട്ടുകള്‍ പോലെ തന്നെ ബാങ്കുകളിലൂടെയായിരിക്കും പുതിയ 200 രൂപാ നോട്ടുകള്‍ ലഭ്യമാകുക. ഇതു സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിക്കും.
പുതിയ 50 രൂപാ നോട്ടിന്റെ ചിത്രങ്ങളും റിസേര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരുന്നു. എന്നാല്‍ പുതിയ നോട്ടു വന്നാലും പഴയ 50 രൂപാ നോട്ടും പ്രാബല്യത്തിലുണ്ടാകും.
ഇളം നീലനിറത്തിലുള്ള പുതിയ 50 രൂപാ നോട്ടാണ് റിസര്‍വ്വ് ബാങ്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 2005 മഹാത്മാ ഗാന്ധി സീരിസിലുള്ള നോട്ടാണ് ഇത്.