ന്യൂഡല്‍ഹി : പുതിയ രണ്ടായിരത്തിന്റെ നോട്ടുകളും അസാധുവാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. പുതിയ നോട്ടിനു അധിക കാലം കാലാവധിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഗുരുമൂര്‍ത്തി വിശകലനം ചെയ്യുന്നത്.
ഇന്‍ഡ്യ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് സൈദ്ധാന്തികനായ ഗുരുമൂര്‍ത്തി അഞ്ച് വര്‍ഷത്തിനകം പിന്‍വലിക്കുമെന്ന് വെളിപ്പെടുത്തിയത്. നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തര അഭിപ്രായം ഗുരുമൂര്‍ത്തിയില്‍ നിന്ന് തേടാറുണ്ട്. അതിനാല്‍ ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെ കാണണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആയിരം രൂപയുടെ വിടവ് നികത്താനാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 2000 രൂപ പിന്‍വലിക്കുന്നതിന് പകരം നോട്ടിന്റെ മൂല്യം കുറച്ചേക്കും. അപ്പോള്‍ 500 രൂപയായിരിക്കും ഏറ്റവും മൂല്യം മുള്ള നോട്ട്. 250 രൂപയുടെ നോട്ട് സര്‍ക്കാര്‍ പുറത്തിറക്കണമെന്നും ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു.