
ശാലിനി(special story)
ന്യൂ ഡല്‍ഹി: ഇരു മുന്നണികള്‍ക്കും അഭിമാനപ്രശ്നമായ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും തൂത്തെറിയാന്‍ കൊണ്ഗ്രെസ് കച്ച കെട്ടുന്നു. ഇതിനായി സോണിയാഗാന്ധിയും ശരത് പവാറും പിന് വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
എന്‍സിപി – കൊണ്ഗ്രെസ് സഖ്യത്തെ കുറിച്ച് ഇരു മുതിര്‍ന്ന നേതാക്കളും പല ദിവസങ്ങളിലായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയതായി പാര്‍ട്ടി വൃത്തങ്ങളിലെ ചിലര്‍ പറയുന്നു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ മോദി – അമിത് ഷാ കൂട്ടുകെട്ടില്‍ ബിജെപി വിജയത്തെരിലേറരുത്. അതിനായി എല്ലാ സഖ്യകക്ഷികളെയും ഒരു കുടക്കീഴില് അണിനിരത്താന്‍ കൊണ്ഗ്രെസ് നേരത്തെ ശ്രമം തുടങ്ങി. ബിജെപി അധികാരത്തില്‍ എത്തിയത് യുപിഎ യും സഖ്യകക്ഷികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുത്താണ് എന്നും അത് ഇനിയും ആവര്‍ത്തിക്കരുത് എന്നും കൊണ്ഗ്രെസ് മുന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടുന്നു.
അടുത്ത തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇരു നേതാക്കളും ഉടന്‍ ആരംഭിക്കുമെന്നും രണ്ടു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ശിവസേന ബിജെപിയില്‍ നിന്ന് അടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് മുതലെടുക്കാനും യുപിഎ സഖ്യം ശ്രമിക്കും.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 19 സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബിജെപി മിന്നിത്തിളങ്ങിയത്.
ശരത് പവാര്‍ തന്റെ അണികളോട് കൊണ്ഗ്രെസ് പ്രതികൂലമായി എവിടെയും ഒന്നും സംസാരിക്കരുത് എന്നും മഹത്തായ ആ പാര്ട്ടിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
എന്‍ഡിഎ യുമായി നേരത്തെ അടുപ്പം ഉണ്ടാക്കിയത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് ശരത് പവാര്‍ അണികളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വലിയ സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍,ആന്ധ്രാപ്രദേശ്,ഉത്തര്‍പ്രദേശ്,തമിഴ്നാട് തുടങ്ങിയിടങ്ങളില്‍ അവിടത്തെ ഭരണം കൈയാളുന്ന പ്രാദേശിക പാര്‍ട്ടികളുമായി ധാരണയില്‍ എത്താന്‍ കൊണ്ഗ്രെസ് നേതൃത്വം ശ്രമിക്കുന്നുണ്ട് .
പുതുതായി കൊണ്ഗ്രെസ് അധ്യക്ഷനായി നിയമിതനായ രാഹുല്‍ ഗാന്ധിയാകട്ടെ മുന്‍പത്തേതില്‍ നിന്ന് വളരെ വ്യത്യസ്തനായി അളന്നും അറിഞ്ഞും മുന്നേറുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിരവധി യുവാക്കള്‍ ആകൃഷ്ടരാകുന്നു. ഈ സാഹചര്യവും കൊണ്ഗ്രെസ് മുതലെടുക്കും.