പാക്കിസ്ഥാന്‍ :വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 21 വയസ്സുകാരി 10 വയസ്സുകാരനെ വിവാഹം ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്വയിലാണ് തന്റെ അര്‍ദ്ധ സഹോദരനായ 10 വയസ്സുകാരനെ പെണ്‍കുട്ടിക്ക് കല്യാണം കഴിക്കേണ്ടി വന്നത്. സ്വന്തം സഹോദരന്‍മാരുടെ ഭീഷണിക്ക് വഴങ്ങിയാണ് പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചത്. പഞ്ചാബിലെ ബഗ്‌സിക ഗ്രാമത്തിലെ മെഹ്‌വിഷ് എന്ന 21 വയസ്സുകാരിക്കാണ് ഈ ദുരനുഭവം. തന്റെ അര്‍ദ്ധ സഹോദരനായ 10 വയസ്സുകാരന്‍ അലാ ദിത്തയെയാണ് മെഹ്‌വിഷ് വിവാഹം ചെയ്തത്. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കുടുംബം ഇവരുടെ വിവാഹം നടത്തിയത്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ അന്വാധീനപ്പെട്ട് പോകുന്നത് തടയുവാനാണ് ഇവര്‍ ഇത്തരമൊരു വിവാഹം നടത്തിയത്. സ്വത്തുക്കള്‍ മറ്റു കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് പോകാതിരിക്കാനായി ഈ പ്രവിശ്വയില്‍ ഇത്തരം കല്യാണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി നടക്കാറുണ്ടെന്നും എന്നാല്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഇതിനെതിരെ നടപടിയൊന്നും ഉണ്ടാകാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പാക്കിസ്ഥാനിലെ നിയമപ്രകാരം ശൈശവ വിവാഹം നടത്താന്‍ ശ്രമിക്കുന്നത് 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.