പ്രധാനമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ യുവ വ്യവസായി സ്വന്തമായുണ്ടാക്കിയ കള്ളനോട്ടുമായി പിടിയില്‍

മൊഹാലി: പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യാ അവാര്‍ഡ് വാങ്ങിയ യുവവ്യവസായി കള്ളനോട്ടുമായി പിടിയില്‍. 2000 രൂപയുടെ 42 ലക്ഷം രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ് അഭിനവ് വര്‍മയില്‍ നിന്നും പിടിച്ചെടുത്തത്.

സ്വന്തമായി അച്ചടിച്ച 2000 രൂപയുടെ നോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്. ബന്ധുവായ വിശാഖ് വര്‍മ്മ, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ സുമന്‍ നാഗ്പാല്‍ എന്നിവരും അഭിനവിനൊപ്പം പഞ്ചാബ് പൊലീസിന്റെ പിടിയിലായി. ആളുകളില്‍ നിന്നും 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കിയാണ് മൂവരും കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ വെച്ചാണ് അഭിനവ് വര്‍മ്മ മേയ്ക്ക് ഇന്‍ ഇന്ത്യ അവാര്‍ഡ് വാങ്ങിയത്. അന്ധര്‍ക്ക് സഹായകമാകുന്ന സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തതിനാണ് അഭിനവിന് പുരസ്‌കാരം ലഭിച്ചത്.

കള്ളപ്പണക്കാരില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ച് 30 ശതമാനം കമ്മീഷനും ഈടാക്കിയായിരുന്നു ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. പിടിച്ചെടുത്ത നോട്ടുകളെല്ലാം ഒരേ സീരിയല്‍ നമ്പറിലുള്ളതായിരുന്നു. നോട്ടുകള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന ഓഡി കാറും പിടിച്ചെടുത്തതായി മൊഹാലി എസ്പി പര്‍മിന്ദര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. ഒളവില്‍ പോയ ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top